‘എആര്‍എസ് ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടു, ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും’; ആരോഗ്യമന്ത്രി

ര്‍ക്കാര്‍ ആശുപത്രികളിലെ ആന്റി റാബിസ് സെറം ലഭ്യതക്കുറവില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എആര്‍എസ് ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടതായും ആരോഗ്യവകുപ്പിന്റെ പാനല്‍ ഇത് പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദിവസവും നൂറിനടുത്ത് രോഗികള്‍ തെരുവ് നായയുടെ കടിയേറ്റെത്തുന്ന പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോലും എആര്‍എസ് ലഭ്യമല്ല. നാട്ടുകാരുടെയും, പൊതുജനങ്ങളുടെയും ആശങ്ക ഒഴിവാക്കുന്നതിനായി കടിയേല്‍ക്കുന്ന മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കുന്ന സാഹചര്യമുണ്ടെന്നും ഇതുകൊണ്ടാണ് പലപ്പോഴും വാക്സിന്‍ ആവശ്യത്തിനനുസരിച്ച് ലഭിക്കാത്തതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ് ദിവസം ക്ലാസ് മുറിയില്‍ കയറി വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചിട്ടും എആര്‍എസ് ലഭിക്കാന്‍ ഏറെ നേര്ം കാത്തിരിക്കേണ്ടി വന്നിരുന്നു, ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉണ്ടായത്.

Top