ആഴ്‌സണല്‍ പരിശീലകന്‍ ഉനെയ് എമറിയെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കി. ആഴ്‌സണല്‍ മാനേജറാണ് എമറിയെ പുറത്താക്കിയത്. ആഴ്‌സണലിന് തുടര്‍ച്ചയായ പരാജയം നേരിടേണ്ടി വന്നത് കൊണ്ടാണ് എമറിയെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസം ആഴ്‌സണലിന്റെ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെതിരെ 2-1ന് ആഴ്‌സണല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് എമരിയെ പുറത്താക്കുന്നത്. നേരത്തെയും എമിറേറ്റ്‌സിനെ പുറത്താക്കാന്‍ ആരാധകരുടെ ഭാഗത്തുനിന്നും വലിയ പ്രധിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒന്ന് പോലും ഗണ്ണേഴ്‌സിന് ജയിക്കാന്‍ സാധിക്കാതിരുന്നതോടെയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്.