ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് ഫെസ്റ്റിവലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്.
ഡല്‍ഹിയില്‍ ഭീകരാക്രമണം ലക്ഷ്യം വെച്ച് പത്ത് ലഷ്‌കര്‍ഇതൊയ്ബ, ജിഹാദ്ഇമുഹമ്മദ് ഭീകരര്‍ ഗുജറാത്ത് വഴി നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ 30 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയിലെ ജനത്തിരക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗലൂരു എന്നീ നഗരങ്ങള്‍ നിരീക്ഷണത്തിലാണ്. കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
30 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് യമുനാ നദിക്കരയില്‍ സൈന്യം പാലം പണിതതില്‍ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ രംഗത്തെത്തിയിരുന്നു. യമുനാ നദീ തീരത്ത് സംഘടിപ്പിക്കുന്ന പരിപാടി ഉണ്ടാക്കാവുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ ഏകദേശം നൂറ് കോടി രൂപയോളം ഹരിത ട്രൈബ്യൂണലിന് നല്‍കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിനെ കുറിച്ചുളള അന്തിമ തീരുമാനം ബുധനാഴ്ച ഫൗണ്ടേഷനെ അറിയിക്കും. ഒരു സ്വകാര്യ പരിപാടിക്ക് സൈന്യത്തിന്റെ സഹായം ഏര്‍പ്പെടുത്തിയതും വിവാദമായിട്ടുണ്ട്