കൊച്ചി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സൗജന്യ യോഗപരിശീലനം നടത്തുന്നു. യോഗാ ദിനത്തിന് മുന്നോടിയായി ആഗോള തലത്തില്‍ നടക്കുന്ന ശ്രീ ശ്രീ യോഗാ ലെവല്‍ 1 പ്രോഗ്രാം കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 17മുതല്‍ 21വരെ നടക്കും. ശ്രീ ശ്രീ രവിശങ്കര്‍ സ്‌കൈപ്പിലൂടെ യോഗാ സെഷനുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
സംസ്ഥാനത്തെ ആയിരത്തിലധികം ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍, ബാങ്കുകള്‍, ഓഫീസുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സൗജന്യ യോഗ പരിശീലനത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് അവസരം നല്‍കും.
ആര്‍ട്ട് ഓഫ് ലിവിങിന്റെ തനത് പരിപാടിയായ ‘സണ്‍ നെവര്‍ സെറ്റ്‌സ് ഓണ്‍ യോഗാ ‘ജൂണ്‍ 16ന് രാവിലെ 6മണിക്ക് ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രവര്‍ത്തകര്‍ 24മണിക്കൂറും യോഗചെയ്യുന്ന പ്രസ്തുത പരിപാടിയില്‍ കേരളത്തില്‍ ആര്‍ട് ഓഫ് ലിവിങ് കേന്ദ്രങ്ങള്‍ പങ്കെടുക്കും.
സൗജന്യ യോഗാ ദിന ക്ലാസ്സുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അതാത് ജില്ലാ കേന്ദ്രങ്ങളിലോ, 9539063478 ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണെന്ന് ആര്‍ട്ട് ഓഫ് ലിവിംങ് ശ്രീ ശ്രീ യോഗാ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ശശികുമാര്‍ പൊള്ളേക്കാട് അറിയിച്ചു.