ആര്‍ട് ഓഫ് ലിവിംഗ് ഗുരുപൂര്‍ണ്ണിമ ദിനാചരണം ; പ്രശാന്ത്-മീര ദമ്പതികളുടെ നേതൃത്വത്തില്‍

Prashant Nair, Meera Prashant

കൊച്ചി : ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ ജൂലായ് 27 ന് വമ്പിച്ച ഗുരുപൂര്‍ണ്ണിമ ആഘോഷം നടക്കും. സംസ്ഥാനത്തെ പ്രമുഖ ജ്ഞാനക്ഷേത്രങ്ങള്‍ക്കൊപ്പം ആയിരത്തി അഞ്ഞുറിലധികം വരുന്ന ആര്‍ട് ഓഫ് ലിവിങ് കേന്ദ്രങ്ങളിലും മറ്റ് ഉപ കേന്ദ്രങ്ങളിലും അന്നേദിവസം വിവിധ പരിപാടികളോടെ ഗുരുപൂര്‍ണ്ണിമ ദിനം ഭക്ത്യാദരപൂര്‍വ്വം ആചരിക്കുമെന്ന് ആര്‍ട് ഓഫ് ലിവിങ്ങ് കേരള സംസ്ഥാന ചെയര്‍മാന്‍ എസ്.എസ് .ചന്ദ്രസാബു വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വേദവിജ്ഞാന്‍ മഹാവിദ്യാപീഠം’ മാനേജിങ് ട്രസ്റ്റിയും ജീവനകലയുടെ ഇന്റര്‍ നേഷണല്‍ പരിശീലകനുമായ പ്രശാന്ത് നായര്‍ , ശ്രീശ്രീ ഗുരുദേവിന്റെ പേര്‍സണല്‍ സെക്രട്ടറിയും ജീവനകലയുടെ ഇന്റര്‍നേഷണല്‍ പരിശീലകയുമായ ശ്രീമതി .മീരപ്രശാന്ത് തുടങ്ങിയ സീനിയര്‍ ആര്‍ട് ലിവിങ് പരിശീലനപ്രമുഖര്‍ ജൂലായ് 25 ന് കാലടിയിലെത്തും.

ഗുരുപൂര്‍ണിമ സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വവുമായി കൊച്ചിയിലെത്തുന്ന പ്രശാന്ത് നായര്‍-മീര പ്രശാന്ത് -ദമ്പതികളെ ജില്ലയിലെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളും സംയുക്തമായി പൂര്‍ണ്ണ കുഭം നല്‍കി വരവേല്‍ക്കും .ആര്‍ട് ഓഫ് ലിവിംഗിന്റെ പ്രാരംഭകാലഘട്ടം മുതല്‍ ബാംഗ്ലൂര്‍ ആശ്രമത്തില്‍ ശ്രീശ്രീരവിശങ്കറിന്റെ നിയന്ത്രണത്തില്‍ ആത്മീയ പ്രവര്‍ത്തനം നടത്തിവരുന്ന അനുഗ്രഹീത മലയാളി സാന്നിദ്ധ്യം കൂടിയാണ് ഈ ദമ്പതികള്‍.

അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ പ്രമുഖ സന്യാസിവര്യനും ദാര്‍ശനികനുമായിരുന്ന ശങ്കരാചാര്യര്‍ അഥവാ ആദിശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായിത്തീര്‍ന്ന കാലടിയില്‍ പൂര്‍ണ്ണാ നദീതീരത്തെ കാലടി ആശ്രമത്തിലാണ് ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ ജില്ലയിലെ അതിവിപുലമായ ഗുരുപൂര്‍ണ്ണിമ ആഘോഷം ജൂലായ് 27 ന് നടക്കുക.

kalady

നൂറ്റിഎട്ട് പൂജ പണ്ഡിറ്റുമാര്‍ സമൂഹ ഗുരുപൂജ നടത്തിക്കൊണ്ടായിരിക്കും കാലടിയിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന് തുടക്കം കുറിക്കുക . പ്രസാദവിതരണം , ജല ആരതി, മഹാസത്‌സംഗ് തുടങ്ങിയ മറ്റ് ചടങ്ങുകളും നടക്കും .

സൗജന്യമായി ഈ ആഘോഷ പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ആര്‍ട് ഓഫ് ലിവിംഗ് അധികൃതര്‍ അറിയിച്ചു.
ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി നേരത്തെ ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ പങ്കെടുത്ത ആര്‍ട് ഓഫ് ലിവിങ് കുടുംബാംഗങ്ങളുടെ സൗകര്യാര്‍ത്ഥം നാല് ദിവസം നീണ്ടുനില്‍ക്കുന്ന ‘മൗനത്തിന്റെ ആഘോഷം ‘ അഥവാ ആര്‍ട് ഓഫ് ലിവിങ് ഉപരിപഠന പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.

പ്രശാന്ത് നായര്‍-മീരപ്രശാന്ത് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പ്രത്യേക പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണം തുടങ്ങിയവ പൂര്‍ണ്ണമായും സൗജന്യമായിരിക്കും . മീരപ്രശാന്ത്ജിയുടെ നിയന്ത്രണത്തിലായിരിക്കും സഹജ് സമാധി മെഡിറ്റേഷന്‍ നടക്കുക. ഗുരുപൂര്‍ണ്ണിമ സ്‌പെഷ്യല്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനത്തിന് മുന്‍കൂട്ടി അപേക്ഷിക്കേണ്ടതാണ് ,കൂടുതല്‍ വിവരങ്ങള്‍ക്ക് 9447458546,9746475501

Top