Art of Living learns art of giving, pays compensation to NGT

ന്യൂഡല്‍ഹി: യമുനാ നദിതീരം മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ അടച്ചു. 4.75 കോടി രൂപയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ പിഴയടച്ചത്.

ആര്‍ട്ട് ഓഫ് ലിവിംഗ് പിഴ അഞ്ചു കോടി രൂപയായിരുന്നു ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ യമുന നദിയുടെ തീരത്ത് പരിപാടി നടത്താന്‍ വേദിയൊരുക്കിയതില്‍ പരിസ്ഥിതി നാശമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക പൈതൃക ദിനാഘോഷത്തിനാണ് പിഴ ചുമത്തിയത്. ആര്‍ട്ട് ഓഫ് ലിവിംഗ് 25 ലക്ഷം രൂപ നേരത്തേ പിഴ അടച്ചിരുന്നു. 4.75 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് പരിപാടി നടത്താന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

യമുനാ തീരത്ത് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതിന് ഡല്‍ഹി ഡെവലപ്‌മെന്റ് അഥോറിറ്റിക്കും ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. 35 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്തായാണ് വേദി നിര്‍മിച്ചത്.

സാംസ്‌കാരിക സംഗമം നടത്താന്‍ ചെറിയ വെള്ളക്കെട്ടുകളെല്ലാം മണ്ണിട്ടു നികത്തിയതായും പച്ചപ്പുകളെല്ലാം നശിപ്പിച്ചതായും ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയതായും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണസഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് മിശ്ര നല്‍കിയ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണസംഘത്തെ നിയോഗിച്ചത്.

Top