ശ്രീശ്രീ രവിശങ്കറുടെ പ്രമുഖശിശിഷ്യന്‍ മുരുകദാസ് ചന്ദ്ര സംഗീതാര്‍ച്ചനക്കായി കേരളത്തിലെത്തും

കൊച്ചി: ഗുരുദേവ് ശ്രീശ്രീ രവിശങ്കറുടെ പ്രമുഖശിശിഷ്യനും ആര്‍ട് ഓഫ് ലിവിംഗ് ഓര്‍ഗനൈസേഷന്‍ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്‌റര്‍നാഷണല്‍ ഭജന്‍ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങില്‍ സംഗീതാര്‍ച്ചനക്കായി കേരളത്തിലെത്തും.

കണ്ണൂരിലെ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ ഒക്ടോബര്‍15 ന് രാവിലെ 10 മണിമുതല്‍ മുരുകദാസ് ചന്ദ്ര നയിക്കുന്ന സംഗീതതാര്‍ച്ചന ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ പ്രശസ്ഥ കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കടക്കല്‍ ബാബു നരേന്ദ്രന്റെ ശിക്ഷണത്തില്‍ വളരെ ചെറുപ്പം മുതല്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതം അഭ്യസിച്ച മുരുകദാസ് ചന്ദ്ര കൊല്ലം ജില്ലയിലെ കടക്കല്‍ സ്വദേശിയാണ്.

ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ കേരളം, കര്‍ണ്ണാടക ,തമിഴ്‌നാട് ,ശ്രീലങ്ക ,യു പി ,യു എ ഇ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നടന്ന മഹാസംഗീതസദസുകള്‍ക്ക് ഈ അനുഗ്രഹീത ഗായകന്‍ ഇതിനോടകം നേതൃത്വം നല്‍കിയിട്ടുണ്ട്. ‘പാദപൂജ’ , ‘ശരണം’ തുടങ്ങിയ പേരുകളിലും മറ്റുമായി സ്വന്തമായി രചനയും സംഗീതവും നല്‍കി ചിട്ടപ്പെടുത്തിയ നിരവധി സംഗീത ആല്‍ബങ്ങള്‍ മുരുകദാസിന്റേതായി വിപണിയില്‍ ഇന്ന് ലഭ്യമാണ് .

ആര്‍ട് ഓഫ് ലിവിംഗ് ഡിവൈന്‍ ഷോപ്പുകളില്‍ മറ്റു സംഗീത ആല്‍ബങ്ങള്‍ക്കൊപ്പം മുരുഗദാസിന്റെ ഭജന്‍ സീഡികള്‍ക്കും ആവശ്യക്കാരേറെയാണ്. ആര്‍ട് ഓഫ് ലിവിംഗ് സംഗീത വിഭാഗം ദേശീയ ഡയറക്ടറും പ്രശസ്ഥ സംഗീതജ്ഞനുമായ ഡോ. മണികണ്ഠന്‍ മേനോന്‍ , ഗായിക ഗായത്രി അശോകന്‍ , സുധാരഞ്ജിത് തുടങ്ങിയ നിരവധി സംഗീത പ്രതിഭകള്‍ക്കൊപ്പം ആര്‍ട് ഓഫ് ലിവിംഗ് ആനന്ദോത്സവങ്ങളില്‍ വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചതും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും, പൊതുസദസ്സുകളിലും സംഗീത സദസ്സുകള്‍ നടത്താനും ഭാഗ്യമുണ്ടായത് ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയുടെ അനുഗ്രഹം കൊണ്ടാണെന്നുമാണ് ഈ അനുഗ്രഹീത ഗായകന്‍ പറയുന്നത്. ശ്രീശ്രീ ഗുരുദേവിന്റെ നിയന്ത്രണത്തില്‍ ബാംഗളൂര്‍ ആശ്രമത്തില്‍ പന്ത്രണ്ടായിരം മലയാളികള്‍ പങ്കെടുത്തു കൊണ്ടുള്ള ജ്ഞാനപ്പാനമഹാസംഗത്തില്‍ ജ്ഞാനപ്പാന സംഗീതാവിഷ്‌കാരം നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top