Art of Living to hold Yoga Day celebrations in 100 countries

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനം 100 രാജ്യങ്ങളില്‍ ആഘോഷിക്കാനൊരുങ്ങി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍.

യോഗ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് യോഗ രീതികള്‍ കാണിച്ചു കൊടുത്തുകൊണ്ട് ആര്‍ട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര യോഗാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനം.

ഇതിനു പുറമേ വാഷിംഗ്ടണ്‍, ബോസ്റ്റണ്‍, കൊളംബസ്, സാന്‍ഫ്രാന്‍സിസ്‌കോ, പോര്‍ട്ട്‌ലന്റ് എന്നിവിടങ്ങളില്‍ ശ്രീ ശ്രീ രവിശങ്കര്‍ സുദര്‍ശന ക്രിയ, യോഗ, ധ്യാനം എന്നിവയും സംഘടിപ്പിക്കും.

മുംബൈയില്‍ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയില്‍ നടക്കുന്ന യോഗാദിനാചരണത്തില്‍ 20,000ത്തോളം പേരും മുംബൈയില്‍ നടത്തുന്ന ചടങ്ങില്‍ 17000ത്തോളം പേരും പങ്കെടുക്കുമെന്നാണ് ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്.

Top