മുംബൈ: ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരില്‍ ഒരാളായ സച്ചിന്‍ ബന്‍സാല്‍ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് 6800 കോടി രൂപയുടെ ഫണ്ടുമായി രംഗത്ത്. വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തപ്പോള്‍ ബന്‍സാലിന്റെ ഓഹരികള്‍ വിറ്റത് വഴി ആയിരം കോടിയോളം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിന്റെ ഒരു ഭാഗമാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ നിക്ഷേപിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിന്റെ 40 ശതമാനം സച്ചിന്‍ തന്നെ മുടക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മുപ്പത്തിയേഴുകാരനായ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് 2007 ലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന് തുടക്കം കുറിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ 1600 കോടി ഡോളറിന് വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തു.
സ്റ്റാര്‍ട്ട് അപ്പ് ഫണ്ട് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ബന്‍സാലിന് നീക്കമുളളത്. ഇതിനു പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ സംരംഭം തുടങ്ങാനും സച്ചിന്‍ ബന്‍സാലിന് പരിപാടിയുണ്ട്.