വിനോദ നികുതിയിൽ അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മോഹൻലാല്‍

സംസ്ഥാനത്ത് തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ നികുതിയിലെ ഇളവുകളിൽ അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മോഹൻലാല്‍. “മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ സ്നേഹാദരങ്ങൾ.” എന്നാണ് മോഹൻലാല്‍ കുറിച്ചിരിക്കുന്നത്. തിയറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിനോദ മേഖലയ്‍ക്ക് ഇളവ് പ്രഖ്യാപിച്ചതോടെ തിയറ്ററുകള്‍ തുറന്നേക്കും.”  പറഞ്ഞു. പിണറായി വിജയന് ഒപ്പമുള്ള ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്. പൊങ്കല്‍ റിലീസ് ആയി തമിഴ്‍നാട്ടില്‍ ഈ മാസം 14നാണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്.

വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും തീയറ്ററുകള്‍ തുറക്കാത്ത കാലത്തെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയുമാണ് ചെയ്‍തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നുമാണ് അറിയിച്ചിരിക്കുന്നത്. പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്‍ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് പിന്നാലെ പ്രതികരണം അറിയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു.

Top