ബാംഗ്ലൂര്‍: അന്താരാഷ്ട്ര പ്രസിദ്ധനായ മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍(71) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു.
തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ബാംഗ്ലൂരില്‍ എത്തുകയും പിന്നീട് കര്‍ണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ നിന്ന് കലാ പരിശീലനം നേടുകയുമായിരുന്നു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഭാര്യ സാറയോടൊത്ത് ബാംഗ്ലൂരിലാണ് സ്ഥിരതാമസം. 2012ല്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങളില്‍ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നിരവധി രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.