ജര്‍മനിയിലെ കോട്ടിബസില് നടന്നുവരുന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പില്‍ ഇന്ത്യന്‍ താരം ദീപ കര്‍മാകറിന് വെങ്കലം. 16 പേര് മത്സരിച്ച യോഗ്യതാറൗണ്ടില്‍ 14.100 പോയന്റുമായി ആറാം സ്ഥാനക്കാരിയായാണ് ദീപ ഫൈനല്‍ റൗണ്ടിലെത്തിയത്. ദീര്‍ഘകാലം പരുക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ താരത്തിന്റെ വമ്പന്‍ തിരിച്ചുവരവുകൂടിയായി ലോകകപ്പിലെ വെങ്കലം.
ആര്‍ട്ടിസ്റ്റ് ജിംനാസ്റ്റിക്സ് ലോകകപ്പില്‍ വോള്‍ട്ട് വിഭാഗത്തിലാണ് ദീപയുടെ വെങ്കലം. ഫൈനല്‍ റൗണ്ടില്‍ ദീപ 14.316 സ്കോര്‍ നേടി. 14.728 പോയന്റുമായി ബ്രസീലിന്റെ റബേക്ക അന്ഡ്രാഡെയ്ക്കാണ് സ്വര്‍ണം. 14.516 പോയന്റുമായി അമേരിക്കയുടെ ജേഡ് കാരി വെള്ളിയും സ്വന്തമാക്കി.