ന്യൂഡല്‍ഹി : ഇന്ന് നടന്ന രാജ്യസഭാ ഉപാധ്യക്ഷ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന കേന്ദമന്ത്രി അരുണ്‍ ജെയ്റ്റലി പാര്‍ലമെന്റില്‍ എത്തി. പുതിയ ഉപാധ്യക്ഷനെ അനുമോദിച്ച് ജെയ്റ്റ്‌ലി സംസാരിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ഹരിവന്‍ഷ് നാരായണ്‍ സിങാണ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
മൂന്നു മാസത്തെ വിശ്രമത്തിനു ശേഷം കേന്ദ്രനധകാര്യമന്ത്രിയായി അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം തന്നെ ജെയ്റ്റ്‌ലി ധനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ഓഫീസിലെത്തിയാവും ജെയ്റ്റ്‌ലി വീണ്ടും ചുമതലയേല്‍ക്കുക.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് നിര്‍ദേശിച്ചിരുന്നത്. ആഗസ്റ്റില്‍ വിശ്രമ കാലാവധി അവസാനിക്കുകയാണ്. ജെയ്റ്റ്‌ലി ഇല്ലാതിരുന്ന സമയത്ത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനവകുപ്പിന്റെ അധിക ചുമതല നല്‍കിയിരുന്നത്.
ജെയ്റ്റ്‌ലിക്ക് അണുബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക സൗകര്യങ്ങളാണ് ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.