ഒഴിവാക്കല്‍ വിഷയം മാറ്റി എല്ലാവരും നികുതി നല്‍കാന്‍ തയ്യാറാകണം : അരുണ്‍ ജെയ്റ്റ്‌ലി

arun

ന്യൂഡല്‍ഹി: ഇന്ധന നികുതി ഒഴിവാക്കല്‍ വിഷയം മാറ്റിവെച്ച് കൃത്യമായി എല്ലാവരും നികുതി നല്‍കാന്‍ തയ്യാറാകണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരന്മാര്‍ സത്യസന്ധരായി നികുതി വിഹിതം അടച്ചാല്‍ മാത്രമേ ഇന്ധന നികുതിയെ പ്രധാന റവന്യു വരുമാനമാര്‍ഗമായി കാണുന്നത് കുറച്ചുകൊണ്ടുവരാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപി നിരക്ക് ഉദ്ധരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്. ശമ്പളവരുമാനക്കാര്‍ നികുതി വിഹിതം അടയ്ക്കുന്നുണ്ട്. എന്നാല്‍ മറ്റ് മേഖലകളിലുള്ളവരുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. അവരും കൃത്യമായി നികുതി അടയ്ക്കുന്ന രീതിയിലേക്ക് മെച്ചപ്പെടണം. അതുകൊണ്ട് രാഷ്ട്രീയ നേതാക്കളോടൊക്കെയുള്ള തന്റെ ആത്മാര്‍ഥമായ അപേക്ഷ ഇന്ധന നികുതി ഒഴിവാക്കല്‍ വിഷയം മാറ്റിവെച്ച് കൃത്യമായി എല്ലാവരും നികുതി നല്‍കാന്‍ തയ്യാറാകണമെന്നാണ്‌. അങ്ങനെ വന്നാല്‍ മാത്രമേ ഇന്ധന നികുതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനാകൂ എന്ന് മനസ്സിലാക്കണമെന്നും ധനമന്ത്രി തന്റെ ഫേസ്ബുക്കില്‍ പറയുന്നുണ്ട്.

Top