ന്യൂഡല്‍ഹി: തങ്ങള്‍ ഉദ്ദേശിച്ച തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം അല്ല പുറത്തു വന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അരുണ്‍ ജെയ്റ്റ്ലി.
ബി.ജെ.പി നേതാക്കളും അണികളും തങ്ങളുടെ തെറ്റുകള്‍ വിശകലനം നടത്തി തുടര്‍നടപടികളുമായി 2019 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തിരിച്ചടി ഒരു വ്യക്തിയുടെ പരാജയമല്ലെന്നും മറിച്ച് ഭരണവിരുദ്ധ വികാരവും, സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തില്‍ കലാശിച്ചതെന്നും അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
‘ഒരു ഭാഗത്ത് നിങ്ങള്‍ക്ക് കെട്ടുറപ്പുള്ള നേതൃത്വമുണ്ട്, മറുഭാഗത്ത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാവുന്ന വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്ന അസ്ഥിരമായ സഖ്യങ്ങളുമാണുള്ളത്’- അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.