500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണവേട്ട മാത്രം ലക്ഷ്യമിട്ടായിരുന്നില്ല

ന്യൂഡല്‍ഹി: 2016 നവംബറില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണവേട്ട മാത്രം ലക്ഷ്യമിട്ടായിരുന്നില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.

കറന്‍സി ഉപയോഗം കുറയ്ക്കുവാന്‍ നടപടി സഹായകമായി. പണലഭ്യത 17 ശതമാനമാണ് കുറഞ്ഞത്. കൂടാതെ രാജ്യത്തെ നികുതി ദായകരുടെ എണ്ണം വര്‍ദ്ധിക്കാനും നടപടി ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാത്തവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുമ്പ്, റിസര്‍വ് ബാങ്ക് പുറത്തുവിട്ട 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍, നിരോധിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു.

നോട്ട് നിരോധനം നിലവില്‍ വരുന്ന സമയത്തെ ആകെയുള്ള 632.6 കോടി 1000 രൂപ നോട്ടുകളില്‍ 8.9 കോടി ആയിരം രൂപ നോട്ടുകള്‍ മാത്രമേ തിരിച്ചെത്താനുള്ളു എന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം പരാജയപ്പെട്ടെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Top