അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുമ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി ജെയ്റ്റ്‌ലി.

കെജ് രിവാളുള്‍പ്പെടെ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി മുമ്പ് നല്‍കിയ മാനനഷ്ടക്കേസിലാണ് ഇപ്പോള്‍ വാദം നടക്കുന്നത്.

കെജ് രിവാളിന്റെ അഭിഭാഷകനായ രാംജഠ്മലാനി നടത്തിയ പരാമര്‍ശമാണ് പുതിയ കേസിലേക്ക് നയിച്ചത്. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മെയ് 15, 17 ദിവസങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ജയ്റ്റ്‌ലിയെ ജഠ്മലാനി വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് കോടതിയില്‍ അപ്പോള്‍ തന്നെ ജെയ്റ്റ്‌ലി ചോദ്യം ചെയ്യുകയും തുറന്നകോടതിയില്‍ അഭിഭാഷകന്‍ നടത്തിയ വാക്കുകള്‍ അപകീര്‍ത്തിപരമാണെന്ന് കോടതി സമ്മതിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 25 ന് കെജ് രിവാളിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി ഹര്‍ജി നല്‍കിയിരുന്നു.

Top