ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലി ധനകാര്യ മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചു വരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ ഇദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മേയ് 14നായിരുന്നു ശസ്ത്രക്രിയ.
ജയ്റ്റ്‌ലി അവധിയില്‍ പ്രവേശിച്ചതോടെ റെയില്‍വേ, കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പീയൂഷ് ഗോയലിനായിരുന്നു ധനകാര്യമന്ത്രാലയത്തിന്റെ ചുമതല. ഈ കാലഘട്ടത്തില്‍ സുപ്രധാനമായ രണ്ട് ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.