ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യത പ്രധാനമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും ആരോപണം നേരിടുന്നുണ്ടെന്നും സ്വതന്ത്രമായ അന്വേഷണം രണ്ടു പേര്‍ക്കെതിരെയും നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐയുടെ വിശ്വാസ്യത പ്രധാനമാണെന്നും വിശ്വാസ്യത നില നിര്‍ത്തുവാനാണ് നടപടിയെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. നടപടിയ്ക്ക് റഫാലുമായി ബന്ധമില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.