ന്യൂഡല്‍ഹി: ഇന്ത്യ 2019തോടെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
വരും വര്‍ഷങ്ങളില്‍ തന്നെ ആദ്യ മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തം വ്യവസായങ്ങള്‍ക്കുള്ള സഹായപദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഒമ്പതാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്ത് എത്തിയെന്നും അടുത്ത വര്‍ഷം ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.