വിജയ് മല്യയുടെ പ്രസ്ഥാവനയില്‍ ഗൂഢാലോചനയെന്ന് രവി ശങ്കര്‍ പ്രസാദ്

ravishankar prasad

ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ പ്രസ്ഥാവനയില്‍ ഗൂഢാലോചനയെന്ന് രവി ശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്രയ്ക്കു ശേഷമാണ് മല്യ ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പെട്ട് രാജ്യം വിടുന്നതിന് മുമ്പ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണമെന്നും മന്ത്രി പദം ഒഴിഞ്ഞു കൊണ്ട് അരുണ്‍ ജയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ എത്തിയതിനു ശേഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

എന്നാല്‍ മല്യക്ക് കൂടികാഴ്ചക്ക് സമയം നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ഉടമയായ മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. തന്റെ കാര്യത്തില്‍ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.

Top