അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് ; രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

arun jaitly

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം-ബിജെപി രാഷ്ട്രീയ അക്രമത്തില്‍ ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ കേന്ദ്ര പ്രതിരോധ, ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സന്ദര്‍ശിച്ചു.

വിമാനത്താവളത്തിലെത്തിയ അരുണ്‍ ജയ്റ്റ്‌ലിയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സംസ്ഥാന സംഘടനാജനറല്‍ സെക്രട്ടറി എം. ഗണേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

രാജേഷിന്റെ വീടും അക്രമം നടന്ന സ്ഥലവും സന്ദര്‍ശിച്ച ജയ്റ്റ്‌ലി ശ്രീകാര്യത്തും ആറ്റുകാലിലും നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കും. വൈകിട്ട് 4 ന് മാധ്യമപ്രവര്‍ത്തകരെയും കാണുന്നുണ്ട്.

രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യം കല്ലമ്പള്ളി കലാബാഷ് ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന അനുശോചന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

Top