ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍, പാചക വാതക ഗ്യാസ് എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി.
സംസ്ഥാനങ്ങള്‍ അനുവദിച്ചാല്‍ ഇന്ധനവിലയും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ ബിജെപിയും എന്‍ഡിഎയുമാണ് ഭരിക്കുന്നതെന്നും കേന്ദ്ര ഭരണവും ബിജെപിയുടെ നിയന്ത്രണത്തിലിരിക്കെ ഇന്ധനവില ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനെ തടയുന്നതെന്താണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ചോദ്യമുന്നയിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധനവില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില പകുതിയായി കുറയ്ക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.