ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നു കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
ലോക്‌സഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം സൈനിക ബലത്തെക്കുറിച്ച് പ്രതികരിച്ചത്.
ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. സൈന്യത്തിന്റെ പക്കലുള്ള ആയുധ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.
എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി.