ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥനെ നിയമിച്ച തീരുമാനത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്വാഗതം ചെയ്തു.
നിയമനം ഉചിതമായ തീരുമാനമാണ്. പുത്തന്‍ ആശയങ്ങള്‍ കൊണ്ട് വരാന്‍ ഇത്തരം നിയമനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായിയെ അറിയിച്ചു.
ഇത്തരമൊരു തീരുമാനം എടുത്തതില്‍ ജെയ്റ്റ്‌ലി പിണറായിയെ അഭിനന്ദനം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ ഡല്‍ഹിയിലുള്ള പിണറായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി ജെയ്റ്റ്‌ലിയെ കണ്ടപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.