ന്യൂഡൽഹി: ഒബിസി വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി കേന്ദ്ര സർക്കാർ ഉയർത്തി.
കേന്ദ്രസർക്കാർ ഉദ്യോഗങ്ങൾക്കായുള്ള പരിധിയാണ് ഉയർത്തിയത്. വാർഷിക വരുമാനം ആറു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷമായാണ് വർധിപ്പിച്ചിരിക്കുന്നത്.
ഒബിസി പട്ടികയിൽ ഉപവിഭാഗം കൂടി രൂപീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ 11 സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാർ ജോലികൾക്കായി ഒബിസി പട്ടികയിൽ ഉപവിഭാഗം കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപവിഭാഗങ്ങളെ കണ്ടെത്താൻ കമ്മീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.