ചന്ദാ കൊച്ചാറിന്റെ കേസ്; അരുണ്‍ ജയ്റ്റ്‌ലി നടത്തിയ ഇടപെടല്‍ വിവാദത്തില്‍

arun jaitly

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവിയായിരുന്ന ചന്ദാ കൊച്ചാറിനെതിരെയുള്ള വായ്പാ തട്ടിപ്പ് കേസില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ ഇടപെടല്‍ വിവാദത്തില്‍. ഏറെ നാളുകളായി സ്ഥിരം മേധാവി ഇല്ലാതെ ബുദ്ധിമുട്ടുന്ന സിബിഐയുടെ സ്വയം ഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ജയ്റ്റ്‌ലി നടത്തിയതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

ദിവസങ്ങളായി അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുകയാണ് അരുണ്‍ ജയ്റ്റ്‌ലി. അതിനിടയിലാണ് സിബിഐ നടപടിയെ വിമര്‍ശിച്ച് അദ്ദേഹം ട്വിറ്റ് ചെയ്തത്. വീഡിയോകോണ്‍ ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തിയതില്‍ ജയ്റ്റ്‌ലിക്ക് എന്തിന് വ്യാകുലത എന്നായിരുന്നു പലരുടെയും ചോദ്യം. അഴിമതിക്കേസില്‍ സിബിഐയുടെ സ്വാഭാവിക നടപടിക്രമം മാത്രമല്ലേ ഇതെന്നും അഭിപ്രായം ഉയര്‍ന്നു.

ചന്ദ കൊച്ചാറിനെതിരേ കേസെടുത്ത സംഭവത്തോടെ ജയ്റ്റിലി 25നാണ് ട്വിറ്ററിലൂടെ പരാമര്‍ശം നടത്തിയത്. അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും പ്രതി ചേര്‍ക്കരുതെന്നും കൊച്ചാറിനെതിരായ കേസ് അന്വേഷണം സാഹസികമാണെന്നുമാണ് ജയ്റ്റ്‌ലി അന്ന് വിമര്‍ശിച്ചത്.

Top