ന്യൂഡല്‍ഹി: ഒരു കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കുവാന്‍ ശ്രമം നടന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി.
ഹോട്ടല്‍ റോയല്‍ പ്ലാസയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ സ്വാധീനിക്കുവാന്‍ ശ്രമം നടന്നതായി തുറന്ന കോടതിയിലാണ് ജസ്റ്റിസ് വെളിപ്പെടുത്തല്‍ നടത്തിയത്.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ച് ആഗസ്റ്റ് 30ന് കോടതിയില്‍ കേസ് കേള്‍ക്കവെയാണ് ഇന്ദിരാ ബാനര്‍ജി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമം കോടതിയെ അപമാനിക്കുന്നതാണെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.
എന്നാല്‍ ഇക്കാര്യം മറ്റുള്ളവരും ഉപയോഗിക്കുമെന്നതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നു പിന്‍മാറരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യമുന്നയിച്ചു. കോടതിയെ സ്വാധീനിക്കുന്ന ഏതൊരു ശ്രമവും ഗൗരവതരമായി കാണപ്പെടുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.