കണ്ണൂര്‍: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച എന്‍.കെ. ഷരീഫിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജൂണ്‍ 13ന് ആണ് അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്ന 13 യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ബ്ലാക് ബോക്സും തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.
തകര്‍ന്നുവീണ വിമാനത്തില്‍ മൂന്നു മലയാളി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അഞ്ചല്‍ സ്വദേശി ഫ്ലൈറ്റ് എന്‍ജിനിയര്‍ അനൂപ്കുമാര്‍, തൃശൂര്‍ അത്താണി സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിന്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.