മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ വംശീയതയെ തുറന്നുകാട്ടി അരുന്ധതി റോയ്

മ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ വംശിയത തുറന്നുകാട്ടി എഴുത്തുകാരി അരുന്ധതി റോയ്.

സിനിമാ, സാഹിത്യ ലോകത്തെ വംശീയതയതെയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചത്. കഥാപാത്രങ്ങളെ ഉദാഹരിച്ചാണ് അരുന്ധതിയുടെ പരാമര്‍ശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ഇത് ചൂണ്ടിക്കാണിച്ചത്.

‘പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം കണ്ടു.ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത് ‘-അരുന്ധതി റോയ് വ്യക്തമാക്കി.

ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാര്‍, സംവിധായകര്‍, നടന്മാര്‍, എഴുത്തുകാര്‍ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നത് അരുന്ധതി പറഞ്ഞു.

Top