സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് കൊച്ചി വൈറ്റില സ്വദേശി സൗമ്യ ജോണിനെ വിവാഹം ചെയ്തത്. ഇന്നലെ വൈകുന്നേരം നാലു മണിക്കു വൈറ്റില സെന്റ് ജോണ്‍സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
വൈകുന്നേരം ആറുമണിക്കു ടൗണ്‍ പ്ലാസയില്‍ വെച്ച് വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടത്തി. 11 ആം തിയതി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വെച്ച് സിനിമാ മേഖലയിലുള്ളവര്‍ക്കായി വിരുന്നൊരുക്കും.
ഇരുപത്തിയൊന്നാം നൂറ്റാണ്ട്, രാമലീല എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍. വിവാഹത്തില്‍ ദിലീപ്, ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.