അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും ; മൂന്നാമത്തെ ഷട്ടര്‍ 20 സെന്റിമീറ്ററാക്കും

Aruvikkara Dam

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നാമത്തെ ഷട്ടര്‍ 20 സെന്റിമീറ്ററും നാലാമത്തെ ഷട്ടര്‍ 30 സെന്റിമീറ്ററും കൂടി ഉടന്‍ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.

Top