തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയര്‍ന്ന പരാതികളില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ മധുവിനെതിരായ അന്വേഷണം പൂര്‍ത്തിയായി. മധുവിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇതില്‍ മധുവിന്റെ ഭാഗവും മൂന്നംഗ കമ്മീഷന്‍ കേട്ടിരുന്നു. വ്യാഴാഴ്ച ചേരുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. റിപ്പോര്‍ട്ടിലെ ഉള്ളടക്കം ചര്‍ച്ച ചെയ്തതിന് ശേഷമാകും നടപടികള്‍ തീരുമാനിക്കുക.
മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ടുനിന്നെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം.