അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അരുവിക്കര, നെയ്യാര്‍ ഡാമുകളില്‍ നിന്ന് ഇന്ന് കൂടുതല്‍ ജലം തുറന്നുവിടും.ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നടപടി.

ഇതിനായി രാവിലെ ഒമ്പതോടെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ തുറക്കും. നെയ്യാര്‍ ഡാം ഷട്ടറുകളും ഇന്ന് രാവിലെ പത്തോടെ തുറക്കുന്നുണ്ട്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.

വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ഇന്നു ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Top