ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കുടുംബവും. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് കെജ്‌രിവാള്‍ രാമക്ഷേത്രം സന്ദര്‍ശിക്കുക. ഇവര്‍ക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ക്ഷേത്ര ദര്‍ശനത്തിനായെത്തുമെന്നാണ് വിവരം.
ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മുമ്പ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബമായി ക്ഷേത്രം പീന്നീട് സന്ദര്‍ശിക്കുെമെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് അയോധ്യ ക്ഷേത്ര സന്ദര്‍ശനത്തിനായെത്തുന്നത്. രാഷ്ട്രീയഭേദമന്യെ നേതാക്കന്മാരും ഇവിടേക്ക് എത്തുന്നുണ്ട്.
ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു, കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും ആര്‍എല്‍ഡിയുടെയും ഓരോ എംഎല്‍എമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു.