ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്‌കൂളുകളിലും കോളജുകളിലും സംഘർഷങ്ങളും ഗുണ്ടായിസവും ഉണ്ടായാൽ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാമനവമി ദിനത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് ജെഎൻയു കാവേരി ഹോസ്റ്റലിൽ എബിവിപി പ്രവർത്തകർ നടത്തിയ അക്രമത്തിലാണ് പ്രതികരണം.
‘വിദ്യാർത്ഥികൾ സ്‌കൂളിലും കോളജിലും വരുന്നത് പഠിക്കാനായിട്ടാണ്. അവിടെ പഠനം മാത്രമേ നടക്കാവൂ. പഠനം നടന്നാൽ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂ.’ കെജ്രിവാൾ പറഞ്ഞു. ഏറ്റുമുട്ടലുകളും ഗുണ്ടായിസവും ഉണ്ടായാൽ രാജ്യം പുരോഗതി കൈവരിക്കില്ല.