തങ്ങളുടെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത് ; കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ആം ആദ്മി

Arvind Kejriwal

ന്യൂഡല്‍ഹി: എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. തങ്ങള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലന്നും കമ്മീഷന്‍ ധൃതി പിടിച്ചെടുത്ത തീരുമാനമാണിതെന്നും എഎപി കുറ്റപ്പെടുത്തി.

ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവിയാണ് ഇവര്‍ വഹിച്ചിരുന്നത്. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നായിരുന്നു നടപടി.

ഇവരെ അയോഗ്യരാക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു.

Top