ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് അധികാരം മുഖ്യമന്ത്രിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരമാധികാരം ആര്‍ക്കാണെന്നതില്‍ ആം ആദ്മി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം മുറുകുന്നു.

എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് അധികാരം മുഖ്യമന്ത്രിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ അധികാരം ലഫ്. ഗവര്‍ണര്‍ക്ക് തന്നെയാണെന്നും അന്തിമ തീരുമാനം എടുക്കുന്നത് ലഫ്. ഗവര്‍ണര്‍ തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഡല്‍ഹിയിലെ പരമാധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും ലഫ്. ഗവര്‍ണറുടെ അധികാരം പരിമിതമാണെന്നുമുള്ള സുപ്രീംകോടതി ഉത്തരവുമൂലം സാഹചര്യങ്ങളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Top