ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ പുതിയ ഹര്‍ജിയുമായി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ഇഡി തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം നടത്തുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.തനിക്കെതിരെ ഇഡി കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.ഉറപ്പ് ലഭിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.കെജ്‌രിവാള്‍ നല്‍കിയ പുതിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.
അതെസമയം, ഇന്നലെ ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. സമന്‍സിനെതിരായ കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ ഇഡിയുടെ മറുപടി തേടിയ കോടതി കേസ് അടുത്ത മാസം 22 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഒന്‍പതാം തവണയും സമന്‍സ് അയച്ചതോടെയാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയപാര്‍ട്ടിയെ പ്രതി ചേര്‍ക്കാന്‍ ഇഡിക്ക് നിയമപരമായി കഴിയില്ലെന്നുമാണ് കെജ്രിവാളിന്റെ വാദം.