ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ യോഗ നടപ്പാക്കുന്നത് നല്ല ആശയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്‌കൂളുകളില്‍ യോഗ നടപ്പിലാക്കുന്നതു സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളില്‍ യോഗ നടപ്പാക്കുന്നതു സംബന്ധിച്ചു മനീഷ് സിസോദിയായുമായി സംസാരിച്ചിടുണ്ടെന്നും കെജരിവാള്‍ വ്യക്തമാക്കി.
യോഗ ആരോഗ്യത്തിനു നല്ലതാണെന്നും എല്ലാവരും അതു പരിശീലിക്കണമെന്നും കെജരിവാള്‍ അറിയിച്ചു.