ന്യൂഡല്‍ഹി: വെടിയുണ്ട പേഴ്സില്‍ വെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ സന്ദര്‍ശകനെ പൊലീസ് പിടികൂടി.
മുഹമ്മദ് ഇമ്രാന് എന്നയാളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് നല്കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ കെജ്രിവാളിനെ കാണാനെത്തിയത്.
എന്നാല്‍ സുരക്ഷാസംഘം നടത്തിയ പരിശോധനയിലാണ് ഇമ്രാന്റെ പേഴ്സില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്നും കിട്ടിയതാണെന്നും തന്റെ പേഴ്സില്‍ തല്ക്കാലം സൂക്ഷിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച കെജ്രിവാളിനു നേരെ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ഇതിനു ശേഷം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.