Arvind Kejriwal sacks minister Sandeep Kumar over alleged sex tape

ന്യൂഡല്‍ഹി: ദളിതനായത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്ന് ആം ആദ്മി സര്‍ക്കാറില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ശിശുക്ഷേമസാമൂഹികനീതി മന്ത്രി സന്ദീപ് കുമാര്‍.

അശ്ലീല വിഡിയോയിലുള്ളത് താനല്ലെന്നും വിവാദ ദൃശ്യങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നും സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടു.

ഡോ. അബേദ്കര്‍ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികള്‍ തന്നെ ലക്ഷ്യമിട്ട് തുടങ്ങിയതെന്നും സന്ദീപ് കുമാര്‍ ആരോപിച്ചു.

രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയത്. കെജ്രിവാള്‍ മന്ത്രിസഭയിലെ ദളിത് മുഖമായിരുന്ന സന്ദീപ് കുമാറിന്റേത്.

ഒന്നര വര്‍ഷത്തിനിടെ ‘ആപ്’ മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാന്‍ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.

Top