ഡല്‍ഹി: ബിജെപി ഐടി സെല്ലിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തത് അബദ്ധത്തിലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സുപ്രീംകോടതിയിലാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2018-ലാണ് യൂട്യൂബര്‍ ധ്രുവ് റാത്തീ ബിജെപി ഐടി സെല്ലിനെതിരെ ചെയ്ത വീഡിയോ കെജ്രിവാള്‍ റീട്വീറ്റ് ചെയ്തത്. വീഡിയോ റീട്വീറ്റ് ചെയ്ത കെജ്രിവാളിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിലെ നടപടികള്‍ തടയണമെന്ന ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അപകീര്‍ത്തി കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ വിചാരണ കോടതിയോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു. കേസ് മാര്‍ച്ച് 11-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.