ന്യൂഡല്‍ഹി:കോവിഡ് പ്രതിസന്ധിയില്‍ താങ്ങായി എത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് നന്ദിയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
കോവിഡ് വ്യാപനം നിയന്ത്രണാധീതമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് യുവി ഫൗണ്ടേഷന്‍ ഡല്‍ഹി സര്‍ക്കാരിന് 15,000 മാസ്‌കുകള്‍ സംഭാവന നല്‍കിയിരുന്നു. എന്‍95 മാസ്‌കുകളാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് യുവിക്ക് നന്ദി അറിയിച്ച് കേജ്രിവാള്‍ രംഗത്തെത്തിയത്.
‘യുവരാജ് ജി, ഈ ഉദാരമായ സഹായത്തിന് ഡല്‍ഹി സര്‍ക്കാര്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അര്‍ബുദത്തോട് പൊരുതി താങ്കള്‍ നേടിയ ഈ വിജയം ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്. നമുക്കൊരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കാം.’ കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു
Yuvraj ji, Delhi is very grateful to you for this generous contribution. Your remarkable victory over cancer is an inspiration, especially in these times. Together, we shall overcome. https://t.co/5qNf3lWJz6
— Arvind Kejriwal (@ArvindKejriwal) April 18, 2020
നേരത്തെ ഡല്‍ഹി സര്‍ക്കാരിന് മാസ്‌ക്കുകള്‍ എത്തിച്ചുകൊടുത്ത കാര്യം യുവരാജ് ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും യുവരാജ് സംഭാവന നല്‍കിയിരുന്നു.