ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയ എഎപി സര്‍ക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു അഗ്നി പരീക്ഷയാണ്.
ഇരട്ടപ്പദവി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന 21 എഎപി എംഎല്‍എമാരുടെ ഭാവി സംബന്ധിച്ച് മെയ് 15 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും. ഇവരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചാല്‍ ഡല്‍ഹി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യത.
കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചാലും പാര്‍ട്ടിയുടെ മൂന്നിലൊന്ന് എംഎല്‍എമാര്‍ അയോഗ്യരാകുന്നത് കെജ്‌രിവാള്‍ സര്‍ക്കാരിന് അത്രനല്ല. നിലവില്‍ സര്‍ക്കാരിന് നഗരങ്ങളില്‍ പിടിമുറുക്കാന്‍ സാധിക്കാത്തത് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് എഎപി ഭയപ്പെടുന്നത്.
അതേസമയം മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയത് വോട്ടിങ് മെഷീന്‍ ക്രമക്കേടിലൂടെയാണെന്നുള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രപതിക്ക് മറുപടി നല്‍കിയിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ കമ്മീഷന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്കായി ഉടന്‍ യോഗം വിളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.