റോജയിലെ പ്രണയ നായകൻ അരവിന്ദ് സ്വാമി അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.
അരവിന്ദ് സ്വാമി സംവിധായകനാകാൻ ഒരുങ്ങുകയാണ് ഇപ്പോൾ. അത്തരത്തിലൊരു സൂചനയാണ് താരം ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
താങ്കൾ സംവിധാനത്തിലേയ്ക്ക് കടക്കുന്നുണ്ടോ എന്ന് ചോദിച്ച ആരാധകനോട് ‘ഉണ്ട് അടുത്ത വർഷം പ്രതീക്ഷിക്കാം’ എന്നാണ് അരവിന്ദ് സ്വാമി മറുപടി നൽകിയത്.
Yes, hopefully in 2018
— arvind swami (@thearvindswami) December 16, 2017
ഈ വർഷം മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. സതുരംഗവേട്ടൈ-2 , ഭാസ്കര്‍ ഒരു റാസ്കല്‍ , വനങ്ങാമുടി , നരകാസുരൻ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.