ബോഗന്റെ തെലുങ്ക് റീമേക്കില്‍ അരവിന്ദ് സ്വാമി ഇല്ലെന്ന് സംവിധായകന്‍

യം രവിയും അരവിന്ദ് സാമിയും ഒന്നിച്ച ചിത്രം ബോഗന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിത്രത്തില്‍ അരവിന്ദ് സ്വാമി ഇല്ല.

തെലുങ്ക് റീമേക്കിലും അരവിന്ദ് സ്വാമി അഭിനയിക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിലേക്ക് അരവിന്ദ് സാമിയെ പരിഗണിച്ചിട്ടേയില്ലെന്നാണ് സംവിധായകന്‍ ലക്ഷ്മണ്‍ വ്യക്തമാക്കുന്നത്.

ബോഗനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഒരുക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് പുതിയ താരങ്ങള്‍ മതിയെന്ന് തീരുമാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

എസ്.ജെ. സൂര്യയും ജോക്കര്‍ ബത്മനുമാണ് ബോഗന്റെ തെലുങ്ക് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുക. നായികയാകുന്നത് കാതറിന്‍ ട്രീസയാണ്.

Top