മോഹന്‍ലാലിനെയും സൂര്യയെയും പ്രധാന കഥാപാത്രമാങ്ങളാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായി നടന് ആര്യയും എത്തുമെന്ന് റിപ്പോര്‍ട്ട്.
അതേസമയം, മോഹന്‍ലാലിനും വില്ലന്‍ വേഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് ഔദ്യോദികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ലണ്ടനില്‍ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്ന സിനിമയില്‍ ആര്യയും ജോയിന്‍ ചെയ്തിരിക്കുകയാണ്.
നായക വേഷത്തില്‍ സൂര്യ ഒരു ആര്‍മി ഏജന്റായി എത്തുമ്പോള്‍ സയേഷയാണ് നായികയായെത്തുന്നത്. അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സീരിഷാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നൂറു കോടിയാണ് സിനിമയുടെ ബജറ്റ്. യന്തിരന് 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.