കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് തെന്നിന്ത്യന്‍ താരങ്ങളായ ആര്യ-സയേഷ ദമ്പതികളുടെ വിവാഹ വാര്‍ത്തയായിരുന്നു. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വച്ചായിരുന്നു താരവിവാഹം നടന്നത്.വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
Newly wed couple in South industry- reception pic #AryaSayyeshaWedding #Arya #Aryasayyeshaa #Sayyeshaa ?? pic.twitter.com/KXHA8P7b98
— One Word Review (@vjchinz) March 14, 2019
എന്നാല്‍ ഇന്നലെ ചെന്നൈയില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് പങ്കെടുത്തത്.
വിവാഹസല്‍ക്കാര വേദിയില്‍ ചുവപ്പ് നിറത്തിലുള്ള സാരി ഉടുത്താണ് സയേഷ എത്തിയത്. സയേഷയുടെ വസ്ത്രത്തോട് സാമ്യമുളള സ്യൂട്ട് അണിഞ്ഞാണ് ആര്യ പ്രത്യക്ഷപ്പെട്ടത്. താരവിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ദമ്പതികളുടെ വിവാഹസല്‍ക്കാരത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
പ്രശസ്ത നടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. ‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
"Wishing You Joy, Love, & Happiness on Your Wedding Day and as you begin your new life together." ???
Best Wishes @arya_offl – @sayyeshaa ❤?#AryaSayyeshaWedding #Arya#Sayyeshaa #AryaSayyeshaa@RIAZtheboss @mounamravi @idiamondbabu @v4umedia1 pic.twitter.com/DogoGQfI6p
— Ganesh (@ganesh4thysmile) March 14, 2019