ഗോസിപ്പുകള്‍ക്കു വിരാമമിട്ടു വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് ആര്യയും സയേഷയും. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ തങ്ങള്‍ വിവാഹിതരാകുമെന്നും ആര്യയും സയേഷയും ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ തന്നെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നുവെങ്കിലും ആര്യയോ സയേഷയോ അതിനെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹ വാര്‍ത്ത ആരാധകരെ അറിയിക്കാന്‍ പ്രണയദിനം തന്നെയാണ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം റിലീസായ ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായി എത്തിയത് സയേഷയായിരുന്നു. ഗജനികാന്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ആര്യക്കെതിരെ വലിയ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്തനായി നടത്തിയിരുന്ന എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിനെ ചുറ്റിപ്പറ്റി ആയിരുന്നു വിവാധങ്ങള്‍ അത്രയും.
16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ റിയാലിറ്റി ഷോയില്‍ മത്സരം അവസാനിച്ചപ്പോള്‍ ആരെയും വിവാഹം കഴിക്കുന്നില്ലെന്ന നിലപാടിലാണ് ആര്യ എത്തിയത്. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ അത് മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നാണ് അന്ന് താരം പറഞ്ഞത്.
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ അബര്‍നദി മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും ആര്യയേ മാത്രമേ വിവാഹം ചെയ്യു എന്നു പറഞ്ഞു രംഗത്തു വന്നിരുന്നു. ഈ വിവാദത്തെ ഭയന്നാണ് ആര്യ വിവാഹ വാര്‍ത്ത രഹസ്യമാക്കി വെച്ചെതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.